കാടിനു നടുവിലെ ദൈവത്തിന്റെ കരങ്ങളിലെ പാലം.. അത്ഭുതമായി ഈ നിര്‍മ്മിതി

 കാടിനു നടുവിലെ ദൈവത്തിന്റെ കരങ്ങളിലെ പാലം.. അത്ഭുതമായി ഈ നിര്‍മ്മിതി.

Golden bridge:-

ചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും പ്രകൃതിയുടെയും നാടായ വിയറ്റ്നാം വന്നെത്തുന്നവര്‍ക്കായി നിറയെ വിസ്മയങ്ങള്‍ കരുതിവയ്ക്കുന്നു. ആ വിസ്മയങ്ങളുടെ കൂട്ടത്തിലേക്ക് താരതമ്യേന പുതിയ ആളാണ് ഇവിടുത്തെ ഗോള്‍ഡന്‍ ബ്രിഡ്ജ്.

കാടിനു നടുവിലായി ഭാമാകാരങ്ങളായ രണ്ടു കരങ്ങള്‍ക്കുള്ളിലൂടെ കടന്നു പോകുന്ന പാലലത്തിന്റെ കാഴ്ച നാളുകളായി സോഷ്യല്‍ മീഡിയയില്‍ ഹിറ്റാണ്. കാടിനു നടുവിലെ ദൈവത്തിന്റെ കരങ്ങളിലെ പാലം എന്നു സഞ്ചാരികള്‍ വിശേഷിപ്പിക്കുന്ന ഗോള്‍ഡന്‍ ബ്രിഡ്ജിന്റെ പ്രത്യേകളും വിശേഷങ്ങളും വായിക്കാം.
സാമൂഹ്യ മാധ്യമങ്ങളിലൂടെ ലോകസഞ്ചാരികള്‍ക്കിടയില്‍ പ്രസിദ്ധമായ നിര്‍മ്മിതിയാണ് ഗോള്‍ഡന്‍ ബ്രിഡ്ജ്. 2018 ജൂണില്‍ സഞ്ചാരികള്‍ക്കായി തുറന്നു കൊ‌ടുത്തപ്പോള്‍ മുതല്‍ ഇപ്പോള്‍ വരെ വിയറ്റ്നാം സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായി ഇത് മാറിയിരിക്കുന്നു. ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, ട്വിറ്റർ, ബസ്സ്ഫീഡ്, റെഡ്ഡിറ്റ് മുതലായ ജനപ്രിയ സോഷ്യൽ നെറ്റ്‌വർക്കുകളും ഫോറങ്ങളും എന്നും ഹിറ്റ് ചാര്‍ട്ടില്‍ തന്നെയാണ് ഇവിടെ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും.



സമുദ്രനിരപ്പിൽ നിന്ന് 1.400 മീറ്റർ ഉയരത്തിൽ നിർമ്മിച്ച ഈ പാലത്തിന് 150 മീറ്റർ നീളമുണ്ട്. 'ഗോൾഡൻ ബ്രിഡ്ജ്' എന്ന പേര് വന്നിരിക്കുന്നത്അതിന്റെ ഗിൽഡഡ് റെയിലിംഗ് ഫ്രെയിമിൽ നിന്നാണ്. ഒരു വാസ്തുവിദ്യാ ഭാഗമെന്നതിലുപരിയായി, ഗോൾഡൻ ബ്രിഡ്ജ് 2018 ജൂണിൽ ആരംഭിച്ചതുമുതൽ ഡാ നാങ് ടൂറിസത്തിന്റെ അടയാളമായി മാറിയിരിക്കുകയാണ്. വിയറ്റ്നാമിലെ സൺ വേൾഡ് ബാ നാ ഹിൽസ് അമ്യൂസ്‌മെന്റ് പാർക്കിലാണ് ഈ പാലവും കൈകളുമുള്ളത്.
Advertisment :-



പാർക്കിനുള്ളിലെ പൂന്തോട്ടങ്ങൾക്കും കേബിൾ കാർ സ്റ്റേഷനുമിടയിലുള്ള വഴി കണ്ടെത്താൻ സന്ദർശകരെ സഹായിക്കുന്നതിനാണ് ഈ പാലം ഉദ്ദേശിക്കുന്നതെങ്കിലും, ഇതിന്റെ നിര്‍മ്മാണം ഇതിനെ ഏറെ പ്രസിദ്ധമാക്കിയിട്ടുണ്ട്. വലിയ രണ്ടു കൗകളിലായി താങ്ങിയെടുത്ത നിലയിലുള്ല പാലം ആദ്യം അല്പം ഭയം തോന്നിക്കുമെങ്കിലും പിന്നീ‌ടത് മാറും. ദൈവത്തിന്റെ കരങ്ങളില്‍ സുര്കഷിതമായി യാത്ര ചെയ്ത പോലുള്ള അനുഭവമാണ് ഇവിടെ നിന്നിറങ്ങിയ ചില സഞ്ചാരികള്‍ അനുഭവം പങ്കുവെച്ചത്. കല്ല് പോലെ രൂപകൽപ്പന ചെയ്യുന്നതിന് മുമ്പ് ഫൈബർഗ്ലാസ്, വയർ മെഷ് എന്നിവയിൽ നിന്ന് കൈകൾ രൂപകൽപ്പന ചെയ്തിട്ടുണ്ട്. കൂടാതെ, ചുറ്റുമുള്ള വനവുമായി കൈകൾ കൂടിച്ചേരുന്നത് വളരെ മികച്ച രീതിയില്‍ സ്വാഭാവീകത തോന്നുന്ന തരത്തിലാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്.

Typing credit on: malayalam.nativeplanet.com

Post a Comment

0 Comments