ചെടികൾ നട്ട് വളർത്തുക.
ഇനിയുള്ള കാലം ശുദ്ധ വായുവിനാലും കുടിവെള്ളത്തിനായുള്ള തമ്മിൽ തല്ല് തർക്കം തുടങ്ങിയ സാഹചര്യം പാടെ നമുക്ക് നിരോധിക്കാം, മനുഷ്യ ജീവിത ശൈയ്ലിയിൽ ഒഴിച്ച് കൂടാനാവാത്ത അധികവും പ്രകൃതിയുമായി ബന്ധപ്പെട്ടതാണ് എന്നുള്ള ബോധം നാം മറന്നുകളയരുത്,ഇന്ന് നമ്മുടെ ഇടയിൽ കണ്ടുവരുന്ന വളരെ ദയനീയമായ കാഴ്ച്ചകൾക്ക് മനുഷ്യൻ ജന്മം നൽകുമ്പോൾ നാം ആ പഴയ പ്രക്രതി ഭംഗിയെ കുറിച്ച് ഓർക്കുന്നില്ല, ചെറിയ ഒരു ചായക്കടയും അതിനുമുമ്പിലായി ഒരു പുഴയും, പുഴയ്ക്ക് സമീബത്തായി ഒരു വഞ്ചിയും ആ കാഴ്ച്ചക്ക് മാറ്റ് കൂട്ടാനായി ദൂരെ നിന്നും എത്തി നോക്കുന്ന സൂര്യനും, ആ സൂര്യന്റെ പ്രകാശസൗന്ദരത്തിന്റ മുമ്പിൽ തോൽക്കില്ല എന്ന ദൃഡ പ്രതിക്ന്യ എടുത്ത് നിൽക്കുന്ന പച്ചപ്പരവതാനിയും, ചിൽ ചിൽ ശബ്ദമുണ്ടാക്കി പ്രകൃതി എന്ന വീഡിയോക്ക് ഓഡിയോ നൽകുന്ന കിളികളും, കിളികളുടെ ശബ്ദത്തിന് ചുവട് വെക്കുന്ന മീനുകളുമെല്ലാം അടങ്ങിയ ആ കാലത്തെ നമുക്ക് തിരിച്ചു കിട്ടണമെങ്കിൽ നമ്മളാൽ കഴിയുന്ന സ്നേഹം പ്രകൃതിക്ക് നൽകണം, അതിനു വലിയ ഒരു ഉദാഹരണമാണ് ചെടികൾ നട്ട് പിടിപ്പിക്കൽ അതിനെ പരിപാലിക്കൽ.
Image shooted by: Muhammed Anazil. T. A
0 Comments