വിസ്മയം.
വിദൂരത്തുള്ള വിസ്മയങ്ങളിലേക്ക് താണ്ടി പോകുമ്പോളും,
വെട്ടത്തിലേക്ക് പറന്നടുക്കുന്ന ഇയ്യാംപ്പാറ്റകളെ പോലെ നമുക്കിടയിലേക്കും ധാരാളം ചെറുവിസ്മയങ്ങൾ പറന്നടുക്കുന്നുണ്ട്,
അതിന്റെ ആഴത്തിലേക്ക് താഴ്ന്നിറങ്ങിയാൽ അതിനെ വെല്ലാൻ മറ്റുവിസ്മയങ്ങൾക്ക് സാധ്യമല്ല,
ഇരുളിൽ മനസ്സിന് കുളിർമയേകാൻ മിനുങ്ങി നിൽക്കുന്ന മിന്നാമിനുങ്ങും,
ചേമ്പിലയിലേ മഴക്കാല വിരുന്നുകരനായ മഴതുള്ളിയുടെ കിടപ്പുമെല്ലാം ഇതിൽ ഇടം പിടിക്കുന്നുണ്ട്...
-Muhammed Anazil. T. A


0 Comments